നാളെ മുതല്‍ തിരുവനന്തപുരം – എറണാകുളം നോണ്‍ സ്റ്റോപ്പ് എസി ബസ് സര്‍വീസ്; ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍വീസ് നടത്താന്‍ കെസ്‌ആര്‍ടിസി തീരുമാനം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി തിരുവനന്തപുരം- എറണാകുളം നോണ്‍ സ്റ്റോപ്പ് എസി ബസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ 5.30 നാണ് ബസ് പുറപ്പെടുക. വൈകീട്ട് ആറ് മണിക്കാണ് തിരുവനന്തപുരത്തക്കുള്ള മടക്കയാത്ര. ട്രെയിനുകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് സര്‍വീസ് നടത്താനുള്ള കെഎസ്‌ആര്‍ടിസി തീരുമാനം. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയല്‍വെ റദ്ദാക്കിയത്. മതിയായ ആളില്ലാത്ത സാഹചര്യത്തിലാണ് സര്‍വീസ് റദ്ദാക്കുന്നതെന്നായിരുന്നു വിശദീകരണം

prp

Leave a Reply

*