പാംഗോംഗ് തടാകത്തിന്റെ തീരത്ത് ചൈനയുടെ പുതിയ തയ്യാറെടുപ്പ്; വിട്ടുകൊടുക്കാതെ ഇന്ത്യ

ഡല്‍ഹി: അതിര്‍ത്തിയില്‍ കഴിഞ്ഞദിവസം ഉണ്ടായ പ്രകോപനത്തിന് ശേഷം സൈനികരുടെ എണ്ണം കൂട്ടി ചൈനയും ഇന്ത്യയും. വന്‍ ആയുധ ശേഖരം ഇരു രാജ്യങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ലഡാക്കില്‍ തങ്ങിയ കരസേന മേധാവി ജനറല്‍ എം എം നരവനെ സൈനിക വിന്യാസം നേരിട്ട് വിലയിരുത്തിയിരുന്നു.

ഇതുവരെ അതിര്‍ത്തിയില്‍ അക്രമമോ മുഖാമുഖമോ ഉണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രണ്ട് വശങ്ങളില്‍ നിന്നുള്ള സൈനികര്‍ പരസ്പരം കാണാന്‍കഴിയുന്ന പരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. “അവര്‍ വ്യക്തമായി കാണാവുന്ന പരിധിക്കുള്ളിലാണ്, ഇന്ത്യന്‍ സൈനികര്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്,” എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

prp

Leave a Reply

*