കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍| വടക്കന്‍ കശ്മീരിലെ ബാരമുള്ള പ്രദേശത്ത് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്‍മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ഇന്ന് രാവിലെയാണ് ബാരമുള്ളയിലെ കീരി പ്രദേശത്ത് സി ആര്‍ പി എഫിനും ജമ്മുകശ്മീര്‍ പോലീസിന് നേരെയും തീവ്രവാദ ആക്രമണമുണ്ടായത്. പ്രദേശത്ത് സൈന്യം വളഞ്ഞുവെന്നും തീവ്രവാദികളെ പിടികൂടുമെന്നും സൈന്യം അറിയിച്ചു. സി ആര്‍ പി എഫ് ജവാന്‍മാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുമ്ബോഴായിരുന്നു ആക്രമണം.

ജമ്മുകശ്മീര്‍ സ്‌പെഷ്യല്‍ പോലീസിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ആക്രമണത്തില്‍ പരുക്കേറ്റ ജവാന്‍മാരെ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിക്കുകയായിരുന്നു എന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

prp

Leave a Reply

*