മണിക്കൂറുകളെ മിനിറ്റുകളാക്കി പായും; ബുള്ളറ്റ് ട്രെയിനുകളുടെ പ്രധാന ഏഴു റൂട്ടുകള്‍ ഇവയാണ്

രാജ്യത്തെ റെയില്‍വേയ്ക്ക് പുത്തന്‍ യു​ഗത്തിന് തുടക്കമാകാനൊരുങ്ങി ബുള്ളറ്റ് ട്രെയിനുകള്‍. രണ്ടു വര്‍ഷത്തിനകം കുതിച്ചോടാനുള്ള ഒരുക്കത്തിലാണ് നടപടികള്‍ പുരോ​ഗമിക്കുന്നത്.

ഇന്ത്യന്‍ റെയില്‍‌വേയും എന്‍‌എച്ച്‌‌എ‌ഐയും സംയുക്തമായി ഈ റൂട്ടുകളില്‍ അധിക ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് റെയില്‍‌വേ ബോര്‍ഡ് നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (NHAI)) കത്തെഴുതി. ബുള്ളറ്റ് ട്രെയിനുകള്‍ വരുന്ന ഏഴ് അതിവേഗ റെയില്‍ ഇടനാഴികളുടെ ആവശ്യമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്. നിലവില്‍ ഈ അതിവേഗ റെയില്‍‌വേ റൂട്ടുകളുടെ ബ്ലൂപ്രിന്‍റ് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റെയില്‍‌വേ.

വാരാണസി മുതല്‍ ഹൗറ വരെ പട്ന വഴി, നോയിഡ, ആഗ്ര, ലഖ്‌നൗ വഴി ഡല്‍ഹി-വാരണാസി, ചണ്ഡിഗഡ്, ലുധിയാന, ജലന്ധര്‍ വഴി ഡല്‍ഹി-അമൃത്സര്‍, ജയ്പൂര്‍, ഉദയ്പൂര്‍ വഴി ഡല്‍ഹി-അഹമ്മദാബാദ്, മുംബൈയില്‍ നിന്നും പൂനെ വഴി ഹൈദരാബാദ്, നാസിക് വഴി മുംബൈ-നാഗ്പൂര്‍, ബെംഗളൂരു വഴി ചെന്നൈ-മൈസൂര്‍ എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ഏഴു റൂട്ടുകളില്‍ ആണ് ബുള്ളറ്റ് ട്രെയിന്‍ ആദ്യം വരിക.

മൈസൂരിനും ചെന്നൈയ്ക്കുമിടയിലുള്ള 453 കിലോമീറ്റര്‍ അതിവേഗ റെയില്‍ ഇടനാഴിയാണ് പട്ടികയില്‍ ഏറ്റവും അവസാനം ഇടംനേടിയത്. നിലവില്‍ വന്നാല്‍ 435 കിലോമീറ്റര്‍ നീളമുള്ള ഈ റൂട്ടിലൂടെ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ ഓടുക. മൈസൂരും ചെന്നൈയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ 485 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുണ്ട്. ഈ പാത യാഥാര്‍ഥ്യമായാല്‍ മൈസൂരില്‍ നിന്നും ബെംഗളൂരുവിലെത്താന്‍ വെറും 45 മിനിറ്റ് മതിയാകും. 45 മിനിറ്റിനുള്ളില്‍ 145 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

prp

Leave a Reply

*