ശ്രീനഗര്‍| ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ബി ജെ പി സര്‍പഞ്ചിനെ ഭീകരര്‍ വെടിവെച്ചുകൊന്നു. കാസിഗണ്ട് ബ്ലോക്കിലെ വെസു ഗ്രാമത്തിലെ വീടിന് സമീപം വെച്ചാണ് സജാദ് അഹ്മദ് ഖാന്ഡേക്ക് വെടിയേറ്റതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഗുരുതര പരുക്കേറ്റ സജാദിനെ അനന്ത്നാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണത്തിന് ഇരയാകുന്ന രണ്ടാമത്തെ ബി ജെ പി സര്‍പഞ്ചാണ് സജാദ്.
ചൊവ്വാഴ്ച വൈകീട്ട് അഖ്റാന്‍ കാസിഗണ്ടില്‍ വെച്ച് തീവ്രവാദികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് മറ്റൊരു ബി ജി പി സര്‍പഞ്ചായ ആരിഫ് അഹ്മദിന് ഗുരുതര പരുക്കേറ്റിരുന്നു.