ബൈറൂത്​ സ്​ഫോടനം: മരണം 100 കവിഞ്ഞു

ബൈറൂത്​: ബൈറൂത്​ സ്​ഫോടനത്തില്‍ മരണ സംഖ്യ 100 കടന്നതായി റിപ്പോര്‍ട്ട്​. 4000ത്തില്‍ അധികം പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. നൂറിലധികം പേരെ കാണാതായിട്ടുണ്ട്​. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ‘അല്‍ ജസീറ’ റിപ്പോര്‍ട്ട്​ ചെയ്​തു. ആശുപത്രികളെല്ലാം പരിക്കേറ്റവരെക്കൊണ്ട്​ നിറഞ്ഞിരിക്കുകയാണ്​. ബൈറൂത്തി​െന്‍റ തുറമുഖ ഭാഗത്താണ്​ ചൊവ്വാഴ്​ച രാത്രിയോടെ സ്​ഫോടനമുണ്ടായത്​. തുറമുഖത്തെ ഗാരേജില്‍ സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റാണ്​ സ്​ഫോടന കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

ബൈറൂത്​ നഗരത്തി​െന്‍റ വലിയൊരു ഭാഗവും സ്​ഫോടനാവശിഷ്​ടങ്ങള്‍ നിറഞ്ഞു. ആയിരക്കണക്കിന്​ താമസകേ​ന്ദ്രങ്ങളും വാഹനങ്ങളുമാണ്​ തകര്‍ന്നത്​്​. കെട്ടിട അവശിഷ്​ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്​. അമോണിയം നൈട്രേറ്റാണ്​ സ്​ഫോടക കാരണമെന്നാണ്​ സൂചനയെങ്കിലും വിശദ അന്വേഷണം നടക്കുന്നുണ്ട്​. സ്​ഫോടനത്തെ തുടര്‍ന്ന്​ ലബനാന്‍ പ്രസിഡന്‍റ്​ മൈക്കല്‍ ഒൗന്‍ അടിയന്തര മന്ത്രിസഭ യോഗം വിളിക്കുകയും രണ്ടാഴ​്​ച അടിയന്താരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്​തു. മൂന്ന്​ ദിവസത്തെ ദുഃഖാചരണവും സര്‍ക്കാര്‍ ​പ്രഖ്യാപിച്ചിട്ടുണ്ട്​. അപകടത്തിന്​ കാരണക്കാരായവരെ ക​െണ്ടത്തി അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മൈക്കല്‍ ഒൗന്‍ പറഞ്ഞു.

ലബനാന്​ അടിയന്തര സഹായം ആവശ്യമാ​െണന്ന്​ പ്രധാനമന്ത്രി ഹസന്‍ ദിയാബ്​ പറഞ്ഞു. അമേരിക്ക, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം സഹായം വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.

prp

Leave a Reply

*