ദോഹ: കോവിഡ് പ്രതിരോധ നടപടികള്‍ക്ക് കിര്ഗിസ്താന് ഖത്തറിന്‍െറ സഹായം. ഖത്തര്‍ ചാരിറ്റി അനുവദിച്ച വെന്റിലേറ്റര്‍ അടങ്ങിയ മെഡിക്കല്‍ സഹായമാണ് കിര്‍ഗിസ്താനിലേക്ക് അയച്ചത്. കിര്ഗിസ്താന് വിദേശകാര്യമന്ത്രിയുടെ പ്രതിനിധിയായി എത്തിയ ആരോഗ്യവകുപ്പ് സഹമന്ത്രി, ഖത്തര്‍ അംബാസഡര്‍ ജാസിം സാലിഹ് അല്‍ ജാബിര്‍ എന്നിവരാണ് സഹായം സ്വീകരിച്ചത്.
420 ഓക്സിജന്‍ ഉപകരണങ്ങള്‍ അടങ്ങിയ സഹായം ഏറെ വിലമതിക്കുന്നുവെന്നും ഖത്തറിന് നന്ദി അറിയിക്കുന്നതായും ആരോഗ്യ സഹമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിലും വിവിധ മേഖലയിലെ ഉഭയകക്ഷി സഹകരണത്തിലും കിര്ഗിസ്താനൊപ്പം എന്നും ഖത്തര്‍ ഉണ്ടാവുമെന്ന് അംബാസഡര്‍ അറിയിച്ചു.

