കൊല്ലം: ഉത്ര കൊലക്കേസില്‍ കുറ്റപത്രം പൂര്‍ത്തീകരണത്തിലേയ്ക്ക്, ഈ മാസം ഏഴിന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍. എന്തെങ്കിലും തടസ്സം വന്നാല്‍ പത്താം തീയതിയിലേയ്ക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡി.എന്‍.എ പരിശോധനയുടെ ഫലവും ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടും സൈബര്‍ റിപ്പോര്‍ട്ടുമാണ് ലഭിക്കാന്‍ വൈകിയത്. ഇവ ഇന്ന് ലഭിക്കും. അതോടെ ശാസ്ത്രീയ തെളിവുകളും പൂര്‍ത്തിയാകുന്നതാണ്.
എഴുതി തയ്യാറാക്കിയ മുന്നൂറ് പേജുകളും മറ്റ് റിപ്പോര്‍ട്ടുകളും ചേരുന്നതാകും കുറ്റപത്രം. ഇന്ന് വൈകിട്ടോടെ ഇതിന്റെ ആദ്യ പതിപ്പ് പൂര്‍ത്തിയാക്കി റൂറല്‍ എസ്.പി ഹരിശങ്കറിന് നല്‍കും. വിലയിരുത്തലിന് ശേഷമാകും അന്തിമ കുറ്റപത്രംതയ്യാറാക്കുക

