ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്താണ് നാളെ ആഗസ്ത് 5 ന് രാമക്ഷേത്രനിര്മ്മാണത്തിനുള്ളപണിയാരംഭിക്കുന്നത്.രാജ്യത്തിന്‍്റെ പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന് ശിലാന്യാസം നടത്തുന്നതെന്നത് ഇന്ത്യന്‍ മതനിരപേക്ഷതയുടെ ദുരന്ത പതനമാകാം …. രാജ്യത്തിന്‍്റെ മതനിരപേക്ഷ ജനാധിപത്യ ഘടനക്കു നേരെ ഉയര്‍ന്നു വരുന്ന മതരാഷ്ട്രവാദത്തിന്്റെ ആസന്ന ഭീഷണി.രാമക്ഷേത്രത്തിന് ട്രസ്റ്റുണ്ടാക്കി അതിന്‍്റെ നേതൃത്വത്തില്‍ ക്ഷേത്രം പണിയാനാണ് കോടതി നിര്‍ദ്ദേശിച്ചത്.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദുത്വ ആഘോഷമാക്കി ന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷതക്കുമെതിരായ വിജയാഹ്ലാദമാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ മാറ്റുകയാണ്. രാജ്യത്തെ ഭയപ്പെടുത്തുകയാണ്…
ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തിനുള്ള നിര്‍ണ്ണായക ചുവട് വെപ്പായി ആര് എസ് എസ് നേതാക്കള്‍ ക്ഷേത്ര നിര്‍മ്മാണത്തെ കൊണ്ടാടുകയാണ്. ഭൂമിപൂജയും ശിലാന്യാസവുമായവര് ഹിന്ദു രാഷ്ട്രത്തിനായുള്ള വിളംബര പ്രഖ്യാപനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ബി ജെ പിക്കാരോടൊപ്പം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തില്‍ ആവേശപ്രകടനങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണെന്നത് ഇന്ത്യന്‍ മതനിരക്ഷേതയുടെ പതനഗതിക്ക് വേഗം കൂട്ടുന്നതിന്്റെ സൂചനകളാവാം.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അവര്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത വിളിച്ചു പറഞ്ഞു നമ്മുടെ മതനിരപേക്ഷ സംസ്കാരത്തെയും ചരിത്രത്തെയും അപഹസിക്കുകയാണ്. ബി ജെ പിയിലെയും കോണ്‍ഗ്രസിലെയും വരേണ്യരും ഹിന്ദുത്വവാദികളും ഇരു പാര്ടിയിലാണെങ്കിലും ഒരു പോലെ രാമക്ഷേത്ര നിര്‍മ്മാണ ജ്വരം പടര്ത്തകയാണ്.
ജനങ്ങളുടെ മതവിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മതഭ്രാന്തന്മാരായ ഭരണവര്‍ഗ്ഗ നേതാക്കള്‍ ബാബറി മസ്ജിദിന്‍്റെ താഴികകുടങ്ങള്‍ തകര്‍ത്തിട്ട അതേ മണ്ണില്‍ തന്നെ ഇന്ത്യന്‍ മതനിരപേക്ഷതക്ക് ശവക്കുഴി തീര്‍ത്ത് രാഷ്ട്രശരീരത്തെ കാര്‍ന്നുതിന്നുന്ന വര്‍ഗീയവൈറസുകളെ പ്രജനനം ചെയ്യിക്കുകയാണ്…
ചരിത്രം ഇവര്‍ക്കൊന്നും ഒരിക്കലും മാപ്പ് നല്‍കില്ല .

