ഇന്ത്യന്‍ വ്യോമസേനക്ക്​ കരുത്തേകാന്‍ ആദ്യ ബാച്ച്‌​ റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന്​ പുറപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത്​ വര്‍ധിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്നും ആദ്യ ബാച്ച്‌ എന്ന നിലയില്‍ അഞ്ച്​ റാഫാല്‍ വിമാനങ്ങള്‍ ഉടനെത്തും. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങള്‍ ജൂലായ് 29ന്​ ഇന്ത്യയില്‍ ലാന്‍റ്​ ചെയ്യും. 2016ലാണ് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 59,000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ചെണ്ണമാണ്​ ഇന്ത്യയിലേക്ക്​ പറന്നത്​. നിലവില്‍ 12 വ്യോമസേന പൈലറ്റുമാര്‍ക്ക് റഫാല്‍ ജെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. നിരവധി പേര്‍ പരിശീലനത്തിലുമാണ്.

ഇരട്ടസീറ്റുള്ള രണ്ടും സിംഗിള്‍ സീറ്റുള്ള മൂന്നും വിമാനങ്ങള്‍ ലാന്‍ഡ്​ ചെയ്യുക ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്​. ഫ്രാന്‍സില്‍ നിന്നു ഇന്ത്യയിലേക്ക്​ 7000 കിലോമീറ്റര്‍ പറന്നാണ്​ വിമാനങ്ങള്‍ എത്തുന്നത്​. ഇന്ത്യയിലെത്തുന്നതിന്​​​ മുമ്ബായി യു.എ.ഇ എയര്‍ബേസില്‍ വെച്ച്‌​ ഫ്രഞ്ച്​ വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കും. വിമാനങ്ങളെ ഇന്ധന ആവശ്യങ്ങള്‍ക്കായി ടാങ്കര്‍ എയര്‍ക്രാഫ്റ്റ് അനുഗമിക്കുന്നുണ്ട്.

ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍ വിമാനങ്ങള്‍ പുറപ്പെടുന്ന സമയത്ത് ഇന്ത്യന്‍ പൈലറ്റുമാരുമായി ബന്ധപ്പെടുകയും രാജ്യത്തിന്​ അഭിനന്ദന സന്ദേശം അയക്കുകയും ചെയ്​തിരുന്നു.

അതി മാരകമായ ആയുധങ്ങളാണ്​ റഫാലിലുള്ളത്​. 300 കിലോമീറ്റര്‍ ദൂരത്തേക്ക്​ എയര്‍ ടു ഗ്രൗണ്ട്​ ക്രൂയിസ്​ മിസൈലുകളും മറ്റ്​ ആയുധങ്ങളും പായിക്കാന്‍ ഫ്രഞ്ച്​ നിര്‍മിത വിമാനത്തിന്​ കഴിയും. മെച്ചപ്പെടുത്തിയ റഡാര്‍, ലോ-ബാന്‍ഡ് ജാമറുകള്‍, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള ‘കോള്‍ഡ് സ്റ്റാര്‍ട്ടിനുള്ള കഴിവ്, 10 മണിക്കൂര്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡ്​, ഇന്‍ഫ്രാറെഡ് ഉപയോഗിച്ചുള്ള തിരയല്‍ തുടങ്ങിയവയാണ്​ റഫാലി​​െന്‍റ പ്രധാന സവിശേഷതകള്‍.

prp

Leave a Reply

*