
പാറ്റ്ന: ബീഹാറില്‍ ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ പതിമൂന്ന് പേര് മരിച്ചു. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നിന്നുമാണ് പതിമൂന്ന് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് വൈശാലിയില്‍ നിന്നാണെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അഞ്ച് മരണങ്ങളാണ് ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച ഉണ്ടായ ഇടിമിന്നലില്‍ നൂറിലധികം പേര് മരിച്ചിരുന്നു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന് നാലു ലക്ഷം രൂപ നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
