സ്‌കാനിംഗ് നടത്താതെ 4000 രൂപ ബില്ലടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു; പണം ഇല്ലെന്നറിയിച്ചതോടെ ക്രൂര മര്‍ദ്ദനവും; രോഗിയെ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

അലിഗഡ്: ആശുപത്രിയില്‍ 4000 രൂപയുടെ ബില്‍ അടക്കാത്തതിന് രോഗിയെ ആശുപത്രി ജീവനക്കാരെ തല്ലിക്കൊന്നതായി പരാതി. സംഭവത്തില്‍ അലിഗഡ് ജില്ലയിലെ ഇഗ്ലാസ് സ്വദേശിയായ നാല്‍പത്തിനാലുകാരനായ സുല്‍ത്താന്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഖാനോടും കുടുംബത്തോടും ക്രൂരമായാണ് ജീവനക്കാര്‍ പെരുമാറിയതെന്ന് പറയുന്നു. ചികിത്സയ്ക്കാവശ്യമായ തുകയില്ലാത്തതിനാല്‍ ഖാനും കുടുംബവും തിരിച്ചു പോകാന്‍ തീരുമാനിക്കുകയും.തുടര്‍ന്ന് മടങ്ങിപ്പോകും വഴി ഇവരെ ആശുപത്രി ജീവനക്കാര്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ചെയ്യണമെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കാനിംഗ് നടത്താതെ തന്നെ ആശുപത്രി അധികൃതര്‍ നാലായിരം രൂപ ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് കൊല്ലപ്പെട്ട ഖാന്റെ ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ ഖാന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മുറിവുകളെക്കുറിച്ച്‌ വിശദവിവരങ്ങള്‍ ലഭിക്കൂവെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

prp

Leave a Reply

*