
ശ്രീനഗര്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ നിയന്ത്രണരേഖയില്‍ പ്രകോപനപരമായ നീക്കവുമായി പാകിസ്ഥാന്. നിയന്ത്രണരേഖയിലേക്ക് വന്‍തോതില്‍ പാകിസ്ഥാന് സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.ഇന്ത്യയ്ക്ക് അത് ഒരു വലിയ വെല്ലുവിളി തന്നെയാണ്.
നിലവില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയിലേക്ക് തന്നെയാണ് പാകിസ്ഥാന് 20,000 സൈനികരെ വിന്യസിക്കുന്നത് എന്നാണ് വിവരം. പാകിസ്ഥാനിലെ ഗില്‍ജിത് ബാള്ടിസ്ഥാന് മേഖലയില്‍ നിന്നുമാണ് ഇത്രയും സൈന്യത്തെ ഇവിടേക്ക് മാറ്റിയിരിക്കുന്നത്.
