പുതുച്ചേരി മുഖ്യമന്ത്രിയുടെ സ്റ്റാഫിന് കൊവിഡ്; ഓഫീസ് അടച്ചു

പുതുച്ചേരി| പതുച്ചേരി മുഖ്യമന്ത്രിയുടെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫിസില്‍ ജോലി ചെയ്യുന്ന സ്റ്റാഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അണുനാശിനി തളിച്ചതിന് ശേഷം ഓഫീസ് ശനിയാഴ്ച രാവിലെ അടച്ചു.

നിയമസഭാ സമുച്ചയത്തില്‍ ശുദ്ധീകരണം നടത്തുമെന്നും ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു. രോബാധ സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ അഞ്ച് പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. പരിശോധിക്കേണ്ട ആളുകളുടെ എണ്ണം സംബന്ധിച്ച്‌ ആരോഗ്യവകുപ്പ് വിലയിരുത്തി വൈകുന്നേരത്തോടെ ഇവരെ ക്വാറന്റൈനിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏതാനും മണിക്കൂറേളം ഓഫീസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി നാരായണസ്വാമി അടിയന്തര ജോലികള്‍ തീര്‍ത്തിട്ട് ഉച്ചയോടെ മടങ്ങിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു

prp

Leave a Reply

*