
അജ്മീര്‍| കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കുവേണ്ടി നടത്തിയ അനുശോചനയോഗത്തില്‍ പരസ്പരം കലഹിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജസ്ഥാനിലെ അജ്മീറില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച അനുശോചനയോഗത്തിലാണ് സംഭവം.
പാര്‍ട്ടി പ്രവര്‍ത്തകരായ ശ്യാം സുധീന്‍, സോന ധന്വാനി എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. പരിപാടിയുടെ ഫോട്ടോകള്‍ ആരെടുക്കും എന്നതിനെച്ചൊലിയുണ്ടായ വാക്തര്‍ക്കം പിന്നീട് അടിയിലെത്തുകയായിരുന്നു. വേദിയിലുണ്ടായിരുന്നവര്‍ ഇത് ചിത്രീകരിക്കുകയും ചെയ്തു.
രണ്ട് പേര്‍ക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നുംഇരുവരും പാര്‍ട്ടി അംഗങ്ങളല്ലെങ്കിലും അനുശോചനയോഗത്തിനിടെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് ലജ്ജാകരമാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
