
അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം അടക്കമുള്ള അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വേതനത്തില്‍ 100 മുതല്‍ 170 ശതമാനം വരെ ശമ്ബളവര്‍ദ്ധന നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ചൈനയുമായി അതിര്‍ത്തിയുള്ള ലഡാക്ക് സെക്ടറിലാണ് ഏറ്റവും കൂടുതല്‍ ശമ്ബളം നല്‍കുക. ജൂണ്‍ ഒന്ന് മുതല്‍ പുതിയ ശമ്ബളം നിലവില്‍ വന്നിട്ടുണ്ട്്്. നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (എന്‍എച്ച്ഐഡിസിഎല്‍) ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്്്. ചൈന, പാകിസ്താന്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള റിസ്ക് അലവന്‍സ് 100 മുതല്‍ 170 ശതമാനം വരെ വര്‍ദ്ധിപ്പിച്ചു എന്നാണ് ഉത്തരവിവില് പറയുന്നത്.
പുതിയ ഉത്തരവ് വന്നതിന് പിന്നാലെ ലഡാക്ക് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഡിടിപി ഓപ്പറേറ്റര്‍ പോലുള്ള നോണ്‍ ടെക്നിക്കല്‍ സ്റ്റാഫിന്റെ ശമ്ബളം പ്രതിമാസം 16770 രൂപയില്‍ നിന്ന്് 41440 ആയി കൂടും. ഡല്‍ഹിയില്‍ ഇതേ ആള്‍ക്ക് കിട്ടുന്ന ശമ്ബളം 28000 രൂപയാണ്. അക്കൗണ്ടന്റിന്റെ ശമ്ബളം 25700ല്‍ നിന്ന്് 47360 ആയി കൂടും
