കനത്ത ഇടിയും മഴയും: ബീഹാറിലും യു.പിയിലും 107 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറിലും യു.പിയിലും 107 പേര്‍ മരിച്ചു. ബീഹാറില്‍ 83 പേരും യു.പിയില്‍ 24 പേരുമാണ് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബീഹാറില്‍ കനത്ത നാശനഷ്ടമാണ് ചില ഭാഗങ്ങളിലുണ്ടായിരിക്കുന്നതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 23 ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. 15 പേര്‍ ഇവിടെ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഓരോ ജില്ലയിലും ചുരുങ്ങിയത് 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. അടുത്ത കുറച്ച്‌ ദിവസങ്ങള്‍ കൂടി കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. പരക്കെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഉത്തര്‍പ്രദേശില്‍ ചിലയിടങ്ങളിലും സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി

prp

Leave a Reply

*