
ഏറ്റുമാനൂര്‍: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ കേരള കോണ്‍സ് -എം ധര്‍ണ നടത്തി. ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ധര്‍ണ നടത്തിയത്. ജനങ്ങള്‍ ഏറ്റവും വലിയ ദുരിതത്തില്‍ നില്‍ക്കുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കൂട്ടുന്നതിനെതിരെയാണ് ധര്‍ണ നടത്തിയത്. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിയ്ക്കല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
പോസ്റ്റ് ഓഫീസ് പടിയ്ക്കല്‍ ആണ് ധര്‍ണ നടത്തിയത്. സിബി ചിറയില്‍, വിജി ഫ്രാന്‍സീസ്, സജി വള്ളാംകുന്നേല്, റോസമ്മ സിബി, കുഞ്ഞുമോള്‍ മത്തായി, കൊച്ചുറാണി ജയ്മോന്, എബി ജോര്‍ജ്, ടി.വി. ലൂക്കാ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുല്ലാട്ട് അധ്യക്ഷവഹിച്ചു.
