
കൊറോണ വൈറസ് വ്യാപനംമൂലം രാജ്യത്തെ സാമ്ബത്തികമേഖല പൂര്‍ണമായും നിശ്ചലമായതിനെതുടര്‍ന്ന് കറന്റ് അക്കൗണ്ട് ബാലന്‍സ് 12 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ജൂണ്‍ പാദത്തില്‍ മിച്ചം രേഖപ്പെടുത്തും.
അസംസ്കൃത എണ്ണ, സ്വര്‍ണം എന്നിവ ഉള്‍പ്പടെയുള്ളവയുടെ ഇറക്കുമതിയില്‍ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്ബ് 2006-07 സാമ്ബത്തിവര്ഷത്തെ മാര്‍ച്ച് പാദത്തിലാണ് അവസാനമായി ബാലന്‍സ് മിച്ചം രേഖപ്പെടുത്തിയത്. 4.2 ബില്യണ്‍ ഡോളറായിരുന്നു ഇത്.രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി എന്ന് പറയുന്നത്.
