
ന്യൂഡല്‍ഹി; ഇന്ത്യയുടെ നന്മയെ ഓര്‍ത്തെങ്കിലും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്കിയ വിലപ്പെട്ട ഉപദേശം വിനയത്തോടെ അദ്ദേഹം സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍വ്വ കക്ഷി യോഗത്തിനിടെ മോദി നടത്തിയ പ്രസ്താവനക്കെതിരെ മന്മോഹന് സിങ് പ്രതികരിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
‘വളരെ വിലപ്പെട്ട ഉപദേശമാണ് മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ നന്മ ഓര്‍ത്തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം നല്കിയ ഉപദേശം വിനയത്തോടെ സ്വീകരിക്കുമെന്ന് കരുതുന്നു,’ രാഹുല്‍ ട്വീറ്റ് ചെയ്തു.Rahul Gandhi✔@RahulGandhi
पूर्व प्रधानमंत्री डॉ. मनमोहन सिंह जी की महत्वपूर्ण सलाह। भारत की भलाई के लिए, मैं आशा करता हूँ कि PM उनकी बात को विनम्रता से मानेंगे।
33.1KTwitter Ads info and privacy15.7K people are talking about this
കള്ള പ്രചാരണം നയതന്ത്രത്തിന് പകരമാകില്ലെന്നും അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും നേരത്തെ മന്മോഹന് സിങ് പറഞ്ഞിരുന്നു. ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലര്‍ത്തണമെന്നും പ്രശ്നത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പറഞ്ഞ സിങ് തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുതെന്നും മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു മന്മോഹന് സിങ്ങിന്റെ വിമര്‍ശനം.
