എ.ടി.എമ്മില്‍ നിന്നും 5000 രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം

മുംബൈ: എ.ടി.എമ്മുകളില്‍ നിന്ന് 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുകയാണെങ്കില്‍ ഫീസ് ഈടാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയുടെ നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയതിലൂടെയാണ് ഈ വിഷയത്തെ സംബന്ധിച്ചുള്ള വിവരം പുറത്തെത്തുന്നത്.

എ.ടി.എമ്മുകള്‍ വഴി ധാരാളം പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് നടപടി. ഓരോ തവണ 5000 രൂപയ്ക്ക് മുകളില്‍ പണം പിന്‍വലിക്കുമ്ബോഴും ഫീസ് ഈടാക്കും.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് വി.ജി. കണ്ണന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

prp

Leave a Reply

*