ജാ​ഗ്രതയോടെ കൊച്ചി; നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ തേവരയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്താന്‍ ഇടയുള്ള മാര്‍ക്കറ്റ്, വെയര്‍ ഹൗസ്സ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. കൊച്ചിയില്‍ കൊറോണ ബാധിച്ച്‌ ഗുരുതരമായിരുന്ന രോഗിയുടെ നില ഭേദപ്പെട്ടതായും മന്ത്രി പറഞ്ഞു.

ആരോ​ഗ്യനില ​ഗുരുതരമായിരുന്ന രോ​ഗിയുടെ കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ട. ഇദ്ദേഹത്തിന് 80ന് മുകളില്‍ പ്രായമുണ്ട്. ഹൃദ്​രോ​ഗിയാണെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് നിലവില്‍ കൊറോണ ബാധിച്ച്‌ എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ളത്. 245 സാമ്ബിളുകള്‍ റാപ്പിഡ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. ഇതുവരെയുളളതെല്ലാം നെ​ഗറ്റീവ് ആണ്.

prp

Leave a Reply

*