
1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന് ഹൈബ്രിഡ് സംവിധാനം നല്‍കി മാരുതി സുസുക്കി. അതിനോടൊപ്പം 48 V ഹൈബ്രിഡ് സംവിധാനവും വാഹനങ്ങളില്‍ വരുന്നു.
ഹൈബ്രിഡ് വിറ്റാര, എസ്-ക്രോസ്, സ്വിഫ്റ്റ് സ്പോര്‍ട്ട് എന്നിവ ഇതിലൂടെ മികച്ച കാര്യക്ഷമതയ്ക്കും ആക്സിലറേഷനും ലഭ്യമാക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 17 ശതമാനം വരെ CO2 മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം 17 ശതമാനം കുറക്കാനും വാഹനത്തെ പ്രാപ്തമാക്കുന്നു. സ്വിഫ്റ്റ് സ്പോര്‍ട്ടില്‍ ഉപയോഗിച്ച 1.4 ലിറ്റര്‍ യൂണിറ്റിന് വെറും എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.
വിറ്റാര പ്രീമിയം എസ്‌യുവി, എസ്-ക്രോസ് എന്നിവയില്‍ 1.4 ലിറ്റര്‍ എഞ്ചിന്‍ ഘടിപ്പിച്ച മാനുവല്‍ ഗിയര്‍ബോക്‌സ് യൂണിറ്റിന് പകരം മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനിലേക്ക് മോഡലുകളെ ബ്രാന്‍ഡ് നവീകരിച്ചു. ഫ്രണ്ട്, ഫോര്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ പരിഷ്ക്കരിച്ച കാറുകള്‍ ലഭ്യമാകും.
മോള്‍ഡ്-ഹൈബ്രിഡ് യൂണിറ്റ് എസ്-ക്രോസ് ശ്രേണിയിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്. വിറ്റാരയുടെ ഏറ്റവും ഉയര്‍ന്ന് മോഡലുകളില്‍ മാത്രമേ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം സുസുക്കി വാഗ്‌ദാനം ചെയ്യുന്നുള്ളൂ. അതായത് ബാക്കിയുള്ള മോഡലുകള്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമേ ലഭ്യമാകൂ.
