ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ്, പവന്, വിനയ് എന്നിവര്‍ വധശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് രാജ്യാന്തര കോടതിയെ( ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്) സമീപിച്ചു. നേരത്തെ മറ്റൊരു പ്രതിയായ മുകേഷി സിംഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാധ്യതകളും അനുവദിച്ചു കഴിഞ്ഞതായി കോടതി പറഞ്ഞു. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
സാഹചര്യങ്ങള്‍ അനുസരിച്ച് പ്രതികള്‍ക്ക് നല്കാന് കഴിയുന്ന എല്ലാ അവസരവും നല്കി കഴിഞ്ഞു എന്ന് കോടതി പറഞ്ഞു. ഇനി എന്ത് പ്രതിവിധിയാണ് ഉള്ളതെന്ന് കോടതി ചാേദിച്ചു. മാര്‍ച്ച് ഇരുപതിന് പുലര്‍ച്ചെ 5.30നാണ് പ്രതികളുടെ വിധി നടപ്പാക്കാന്‍ ഡല്‍ഹി വിചാരണ കോടതി ഉത്തരവിട്ടിരുന്നത്.

