കോട്ടയത്ത് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കോവിഡ്-19 സ്ഥീരകരണമില്ല

കോട്ടയം: കോവിഡ്-19 സം‍ശയത്തെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. കോട്ടയം ചെങ്ങളം ശശീരന്ദ്രനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കോവിജ്-19 വൈറസ് ബാധകാരണമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തിന്‍റെ സാമ്ബിളുകളുടെ പരിശോധന ഫലം വന്നാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ കോവിഡ്-19 ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇറ്റിലിയില്‍നിന്നെത്തിയവരില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് ബാധയേറ്റത്

prp

Leave a Reply

*