കൊ​ച്ചി​യി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച കു​ട്ടി​ സഞ്ചരിച്ച വിമാനത്തില്‍, കേരളത്തില്‍ എത്തിയ മറ്റു യാത്രക്കാര്‍ ആ​രോ​ഗ്യ​വ​കു​പ്പുമായി ബന്ധപ്പെടണമെന്നു നിര്‍ദേശം


കൊച്ചി : കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച കു​ട്ടി​ സഞ്ചരിച്ച വിമാനത്തിലെ മറ്റു യാത്രക്കാര്‍ ആ​രോ​ഗ്യ​വ​കു​പ്പുമായി ബന്ധപ്പെടമെന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടത്തിന്റേതാണ് നി​ര്‍​ദ്ദേ​ശം.ഏഴാം തീയതി ദുബായി – കൊച്ചി എമിരേറ്റ്സ് EK 503 വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ എത്തിയ മൂന്നു വയസുകാരിക്കാണ് പു​തി​യ​താ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അന്ന് ഇവര്‍ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധനക്ക് വിധേയമാക്കും.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതിനാല്‍ കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്ബിളുകള്‍ പരിശോധനക്കയച്ചു.

prp

Leave a Reply

*