ബജാജിെന്റ സ്പോര്‍ട്സ് ബൈക്കായ ഡോമിനോറിെന്റ 250 സി.സി പതിപ്പ് മാര്‍ച്ചിലെത്തും. നിലവില്‍ വിപണിയിലുള്ള ഡോമിനോര്‍ 400െന്‍റ കുഞ്ഞനിയനായിട്ടാകും പുത്തന്‍ അവതാരം പിറവിയെടുക്കുക.
ഏറെ നാളുകളായി ഈ വാഹനത്തിെന്റ പരീക്ഷണ ഓട്ടം നിരവധി കാറമകണ്ണുകളില്‍ പതിഞ്ഞിരുന്നു. മാര്‍ച്ചില്‍ പുറത്തിറങ്ങിയാലും ഏപ്രിലോടെയായിരിക്കും വിപണിയിലെത്തുക.
കെ.ടി.എം 250 ഡ്യൂക്കില്‍നിന്ന് കടമെടുത്ത എന്‍ജിനായിരിക്കും ഇതിന് കരുത്ത് പകരുക. അതേസമയം, ഡ്യൂക്കില്‍ ലഭിക്കുന്ന കരുത്ത് ഡോമിനോറിന് ഉണ്ടാകാന്‍ സാധ്യതയില്ല.
പള്‍സര്‍ 220നും ഡോമിനോര്‍ 400നും ഇടയില്‍ പുതിയ മോഡല്‍ കൂടി വരുന്നതോടെ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബജാജിെന്റ കണക്കൂകൂട്ടല്‍. കെ.ടി.എം 250 ഡ്യൂക്കും സുസുക്കിയുടെ ജിക്സര്‍ 250ഉം ആയിരിക്കും പ്രധാന എതിരാളികള്‍. 1.60 ലക്ഷം രൂപയാണ് പ്രതീക്ഷിത വില.

