കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍െറ പൂര്‍ണവിവരങ്ങള്‍ നടന് ദിലീപിന് നല്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരണ കോടതിയുടെ നിര്‍ദേശം. താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി ഇല്ലെന്ന് കാണിച്ച് ദിലീപ് നല്കിയ പുതിയ ഹരജിയിലാണ് നിര്‍ദേശം.
സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബിനോടാണ് പരിശോധനയുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ദൃശ്യങ്ങള്‍ ആവശ്യെപ്പട്ടാണ് ദിലീപ് ഹരജി നല്‍കിയത്. ദൃശ്യങ്ങള്‍ പരിശോധിച്ച റിേപ്പാര്‍ട്ട് അപൂര്‍ണമാണ്. ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ദിലീപ് ഹരജിയില്‍ പറയുന്നു.

