‘നടപടിയില്ല’ ‘പരാതി തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല’; കലാപത്തിന്​ ചൂട്ടുപിടിച്ച്‌​ ഡല്‍ഹി പൊലീസും

ന്യൂഡല്‍ഹി: ഞായറാഴ്​ച വൈകുന്നേരം മുതല്‍ നാലുദിവസം ഡല്‍ഹിയില്‍ സംഘ്​പരിവാരിന്‍െറ നേതൃത്വത്തില്‍ അരങ്ങേറിയ കലാപത്തിന്​ ചൂട്ടുപിടിച്ച്‌​ ഡല്‍ഹി പൊലീസും. നാലു ദിവസങ്ങളിലായി 13,200 ഫോണ്‍ വിളികളാണ് സഹായമഭ്യര്‍ഥിച്ച്‌​​ ​ഡല്‍ഹിയിലെ രണ്ടുപൊലീസ്​ സ്​റ്റേഷനുകളിലേക്കായി എത്തിയത്​. അതില്‍ നടപടി എടുത്ത കേസുകള്‍ പൂജ്യവും.

ഫെബ്രുവരി 23 മുതല്‍ 26 വരെ രണ്ടു പൊലീസ്​ സ്​റ്റേഷനുകളി​ലേ​ക്കും എത്തിയ ഫോണ്‍ വിളികളുടെ വിശദ വിവരങ്ങള്‍ രജിസ്​റ്ററില്‍ കുറിച്ചുവെച്ചിട്ടുണ്ട്​. ഞായറാഴ്​ച 700, 24ന്​ 3500, 25ന്​ 7500, 26ന്​ 1500 എന്നിങ്ങനെയാണ്​​ സ്​റ്റേഷനുകളില്‍ സഹായം അഭ്യര്‍ഥിച്ച്‌​ വിളിച്ച കോളുകളുടെ എണ്ണം. രജിസ്​റ്ററിലെ എട്ടുപേപ്പറുകളിലാണ്​ പരാതികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്​. ഓരോ പേപ്പറിലും പരാതിയുടെ വിവരങ്ങളും. എന്നാല്‍ അതിനുനേരെ എന്തു നടപടി സ്വീകരിച്ചുവെന്ന കോളത്തില്‍ ഇതുവരെ ഒന്നില്‍ പോലും സ്വീകരിച്ച നടപടി രേഖപ്പെടുത്താന്‍ പൊലീസിന്​ കഴ​ിഞ്ഞിട്ടില്ല.

കൂടുതലും വെടിവെപ്പ്​, വാഹനങ്ങളും വീടുകളും തീവെച്ചു നശിപ്പിക്കല്‍, കല്ലെറിയല്‍ തുടങ്ങിയ പരാതികളാണ്​. ഇതില്‍ മിക്ക കേസുകളിലും നടപടി സ്വീകരിക്കാന്‍ പൊലീസ്​ തയാറായി​ട്ടില്ലെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ​െചയ്​തു.

യമുന വിഹാറില്‍ താമസിക്കുന്ന ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ നിരന്തരം വിളിച്ചിട്ടും ഫോണെടുക്കാന്‍ പൊലീസുകാര്‍ തയാറായിരുന്നില്ല. ശിവ്​ വിഹാറിലെ രാജധാനി പബ്ലിക്​ സ്​കൂളില്‍ 60 മണിക്കൂറോളം കലാപകാരികള്‍ അഴിഞ്ഞാടിയിരുന്നു. സ്​കൂള്‍ ഉടമസ്​ഥന്‍ ഫൈസല്‍ ഫാറൂഖ്​ സ്​റ്റേഷനിലേക്ക്​ വിളിച്ച്‌​ പറഞ്ഞ്​ മണിക്കൂറുകള്‍ക്ക്​ ശേഷവും അവര്‍ സ്​ഥല​െത്തത്തിയില്ല. ശിവ്​ വിഹാര്‍ കരാവല്‍ ​െപാലീസ്​ സ്​റ്റേഷന്​ കീഴിലാണ്​.

prp

Leave a Reply

*