നവാഗതനായ ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൗ എഫ്എം. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ട് തലമുറകളുടെ പ്രണയകഥകള്‍ ആണ് ചിത്രം പറയുന്നത്.
അപ്പാനി ശരത്തും ടിറ്റോ വില്‍സണും അങ്കമാലി ഡയറീസിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ വിജിലേഷ്, നിര്‍മ്മല്‍ പാലാഴി, ദേവന്, മാമുകോയ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

