മുംബൈ : പറന്നുയരുന്നതിനിടെ ബെംഗളൂരു – അഹമ്മദാബാദ് ഗോ എയര്‍ വിമാനത്തിന്റെ എന്‍ജിനില്‍ ചെറിയ തീപിടിത്തം. തീയണച്ചെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഗോ എയര്‍ കമ്ബനി അറിയിച്ചു. വിമാനം റണ്‍വേയില്‍നിന്നു മാറ്റി. അതേസമയം, വിമാനത്തില്‍ എത്രപേരുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല.
ഗോഎയറിന്റെ ജി8 802 വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിനാണ് തീപിടിച്ചത്. ഫോറിന് ഒബ്ജക്ട് ഡാമേജ് (എഫ്ഒഡി) ആണെന്നാണ് നിഗമനമെന്നും കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

