
ബീജിംഗ്: കൊറോണയുടെ ഭീതിയില്‍ ലോകം കഴിയുമ്ബോള്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് രോഗബാധയുള്ളവര്‍ മനഃപൂര്‍വം മറ്റുള്ളവരിലേക്ക് രോഗം പരത്താന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന ഒരു ആശുപത്രിയിലെ റിസപ്ഷനില്‍ വച്ച് മുഖംമൂടി ധരിച്ച രണ്ടുപേര്‍ റിസപ്ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് നേരെ തുപ്പുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറുന്നതും ഇരിക്കുന്ന കസേരയില്‍ നിന്നും എഴുന്നേല്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
എല്ലാവര്ക്കും പുറത്തുപോകാന്‍ ഭയമാണെന്നാണ് വുഹാനില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ജെസ്സിക്ക ബെയ്ലിംഗ് പറയുന്നത്. കഴിയാവുന്നിടത്തോളം പുറത്ത് പോകുന്നത് ഞാന്‍ ഒഴിവാക്കിയിരുന്നു. അങ്ങേയറ്റം ഭയപ്പെട്ടാണ് സാധനങ്ങള്‍ വാങ്ങാന്‍ പോയത്. രോഗം ബാധിച്ചവര്‍ തങ്ങളുടെ മുഖംമൂടികള്‍ ഊരിയ ശേഷം ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും മുഖത്തേക്ക് തുപ്പി അവര്‍ക്ക് രോഗം പകരുന്നതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ കേട്ടിരുന്നു. അതുകൊണ്ടുതന്നെ പുറത്തുനിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളും കഴുകി ഉപയോഗിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു.
