മെട്രോ മിക്കി ഇനി റിഷാനയ്ക്കു സ്വന്തം; കൊച്ചി മെട്രോയുടെ തൂണുകളില്‍ കയറി സെലിബ്രിറ്റിയായ പൂച്ചയെ കൈമാറി

കൊച്ചി: കൊച്ചി മെട്രോയുടെ തൂണില്‍ നിന്ന് രക്ഷപ്പെടുത്തിയ ‘മെട്രോ മിക്കി’ എന്ന പൂച്ചക്കുട്ടിയെ ഇടപ്പള്ളി സ്വദേശിനി റിഷാനയ്ക്കു കൈമാറി. മെട്രോ മിക്കിയെ ദത്തെടുക്കാന്‍ നിരവധി ആള്‍ക്കാരാണ് എത്തിയത്. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ രംഗത്തെത്തിയിരുന്നു. വീട്ടിലെ വളര്‍ത്തു പൂച്ചകളെ നഷ്ടപ്പെട്ടവരും രക്ഷിതാക്കള്‍ മുഖേന കുട്ടികളും ‘മെട്രോ മിക്കി’യെ ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു. പൂച്ചക്കുട്ടിയെ നല്ലതുപോലെ നോക്കി വളര്‍ത്താന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ കൈമാറുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ അപേക്ഷ പരിഗണിച്ച്‌ ഉചിതമായവരെ കണ്ടെത്തുമെന്ന് സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരില്‍ നിന്ന് ഏറ്റവും ഉചിതമെന്ന് വ്യക്തമായ റിഷാനയ്ക്ക് പൂച്ചയെ കൈമാറിയത്. സംരക്ഷണ ചുമതല ഏറ്റെടുത്ത് സത്യവാങ്മൂലം സമര്‍പ്പിച്ചശേഷമാണ് ഔപചാരികമായി പൂച്ചക്കുട്ടിയെ കൈമാറിയത്.

അതേസമയം പൂച്ചയുടെ ഉടമസ്ഥയാണെന്ന അവകാശവാദം ഉന്നയിച്ച്‌ ആലുവ സ്വദേശിനി എത്തിയെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. താന്‍ വളര്‍ത്തിയ പൂച്ചക്കുട്ടിയെ സഹോദരന്‍ ഉപേക്ഷിച്ചുവെന്നാണ് ഇവരുടെ വാദം. എസ്പിസിഎ അധികൃതര്‍ പൂച്ചക്കുട്ടിയുടെ ഫോട്ടോ ആവശ്യപ്പെട്ടെങ്കിലും

വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ തൂണില്‍ കുടുങ്ങിയ പൂച്ചയെ രണ്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷിച്ചത്. വലിയ ക്രെയിനുകളും വലകളുമെല്ലാം ഒരുക്കിയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പൂച്ചയെ രക്ഷപ്പെടുത്തിയത്. ശേഷം പനമ്ബള്ളി നഗര്‍ മൃഗാശുപത്രിയില്‍ കഴിയുകയായിരുന്നു പൂച്ചക്കുട്ടി. എസ്പിസിഎ അധികൃതരാണ് പൂച്ചക്കുട്ടിക്ക് ‘മെട്രോ മിക്കി’ എന്ന് പേരിട്ടത്. വന്‍മാധ്യമ ശ്രദ്ധയാണ് മെട്രോമിക്കിക്ക് ലഭിച്ചത്. ഇതോടെയാണു പൂച്ചയെ ദത്തെടുക്കാന്‍ ആള്‍ക്കാര്‍ വന്‍തോതില്‍ എത്തിയത്.

prp

Leave a Reply

*