ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബി.ഡി.ജെ.എസിനെ കുടമുടച്ച് ബലിയിടുമെന്ന് ആര് ബാലകൃഷ്ണപിള്ള. ജനങ്ങള്‍ മെയ് 16ന് വോട്ട് ചെയ്യുമ്പോള്‍ ഇത് വ്യക്തമാകും.
ഉമ്മന്‍ ചാണ്ടിയും ബി.ജെ.പിയും തമ്മില്‍ രഹസ്യബാന്ധവമാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വരാതിരിക്കാന്‍ ബി.ജെ.പിയുമായി ഉമ്മന്‍ ചാണ്ടി ധാരണയുണ്ടാക്കിയിരിക്കുകയാണ്. അരുവിക്കരയിലെ ധാരണ സംസ്ഥാനം മുഴുവന്‍ ബാധമാക്കാനാണ് ശ്രമമെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.
