പ്രിയങ്ക കാര്യപ്രാപ്തിയും ശക്തിയുമുള്ള നേതാവ്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയെ എ. ഐ. സി. സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പാര്‍ട്ടി തീരുമാനത്തെ സ്വാഗതം ചെയ്ത് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക കാര്യപ്രാപ്തിയുള്ള നേതാവാണെന്നും നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കാ ഗാന്ധിയും ശക്തരായ നേതാക്കളാണ്. ഇരുവരും ചുമതലയേറ്റടുത്തതോടെ ഉത്തര്‍പ്രദേശിന്‍റെ രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് നല്‍കിയിരിക്കുന്നത്.

47 കാരിയായ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനുകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതീക്ഷ. സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിലവില്‍ രണ്ട് സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്.

prp

Related posts

Leave a Reply

*