തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണ് ബ്രൂവറികള്‍ റദ്ദാക്കിയത് എന്ന രേഖകള്‍ പുറത്തു. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയന്യായീകരണം അതേപടി ഉത്തരവില്‍ ചേര്‍ന്നതായി തെളിഞ്ഞു.
പ്രളയ പുനര്‍നിര്‍മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണ് നടപടിയെന്നാണ് ഉത്തരവിലെയും വാദം. നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു .
ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണെന്നുള്ള സര്‍ക്കാര്‍ രേഖയാണ് പ്രമുഖ മാധ്യമത്തിന് ലഭിച്ചത്. അനുമതിക്കുള്ള മാനദണ്ഡം തയ്യാറാക്കാനുള്ള സമിതി ഈ മാസം 31ന് റിപ്പോര്‍ട്ട് നല്‍കും.
