സ്വന്തം ശവസംസ്‌കാരം നടത്താന്‍ അനുവാദം തേടി 70 കാരന്‍

ആന്ധ്രാപ്രദേശ്: സ്വന്തം ശവസംസ്‌കാരം നടത്താന്‍ അനുവാദവുമായി 70 വയസ്സുള്ള വൃദ്ധന്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് അത്ഭുതപ്പെടുത്തുന്ന കാഴ്ചയുള്ളത്. ഈ വൃദ്ധന്‍ ശവക്കുഴിയുമുണ്ടാക്കി കാത്തിരിക്കുകയാണ്.

പത്ത് അടി താഴ്ചയില്‍ കുഴിയിലിറങ്ങി കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് മൂടി സ്വയം ശവസംസ്‌കാരം നടത്താനാണ് ശ്രമം. പ്രാര്‍ഥനയും പൂജകളും ശീലമാക്കിയ ലാച്ചി റെഡ്ഡിയാണ് എല്ലാവരെയും ഭയപ്പെടുത്തുന്നത്. വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്താണ് ശവക്കുഴി ഉണ്ടാക്കിയത്. ഇതിനായി ലാച്ചി കളക്ടറുടെ അനുവാദം തേടിയിരുന്നു.

എന്നാല്‍ കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് എത്തിയ പോലീസ് വൃദ്ധന്റെ നീക്കം തടഞ്ഞു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ‘ദൈവം വിളിക്കുന്നുണ്ട്, ജീവിതത്തില്‍ ചെയ്തുതീര്‍ക്കാന്‍ ഇനിയൊന്നുമില്ല. മകനും മരുമകനും നല്ല നിലയിലാണ്. ഇനി ഭൂമിയില്‍ കഴിഞ്ഞിട്ട് കാര്യമില്ല, പോകണം എന്നായിരുന്നു ലാച്ചിയുടെ മറുപടി.

പോലീസ് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ലാച്ചി കേള്‍ക്കാന്‍ തയ്യാറായില്ല. എന്നാല്‍ ആത്മഹത്യക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ലാച്ചി തന്‍റെ നീക്കത്തില്‍ നിന്ന് പിന്മാറി.

prp

Related posts

Leave a Reply

*