ഡല്‍ഹിയില്‍ വസ്ത്ര നിര്‍മ്മാണശാലയില്‍ തീപിടിത്തം; 2 മരണം

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കൈലാസ് നഗറില്‍ വസ്ത്ര നിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 2 തൊഴിലാളികള്‍ മരിച്ചു.

മൂന്ന് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആദ്യത്തെയും രണ്ടാമത്തെയും നിലകളില്‍ തയ്യല്‍ ജോലികളാണ് നടന്നിരുന്നത്.

വസ്ത്രനിര്‍മ്മാണശാലയിലെ സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമനസേന എത്താന്‍ വൈകിയതാണ് രണ്ട് പേരുടെ മരണത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണ്.

 

 

prp

Related posts

Leave a Reply

*