മോറല്‍ പോലീസിങ്ങ് ആവശ്യവും അനാവശ്യവും

ഒരിക്കല്‍ കാട്ടില്‍ നിന്നും നാട്ടില്‍ എത്തപ്പെട്ട ഒരു കുറുക്കന്‍ നീല ചായം കലക്കി വച്ചിരുന്ന വലിയ പാത്രത്തില്‍ വീണു. ഒരു വിധം രക്ഷപ്പെട്ട് കുറുക്കന്‍ തന്‍റെ കാട്ടില്‍ തിരിച്ചെത്തി. കുറുക്കനെ കണ്ടമാത്രയില്‍ കാട്ടിലെ പുലിയും, കടുവയും, മൃഗരാജാവായ സിംഹമുള്‍പ്പെടെ ഭയക്കുകയും ഓടിമറയുകയും ചെയ്തു. പുതിയ ഏതോ ഒരു വിചിത്ര ജീവിയാണ് അത് എന്നാണ് ദേഹമാസകലം നീലക്കളറില്‍ മുങ്ങിയ കുറുക്കനെ കണ്ടപ്പോള്‍ മറ്റു മൃഗങ്ങള്‍ക്ക് തോന്നിയത്. ഇത് മൂലം കുറുക്കന് ഇരതേടലും മറ്റും എളുപ്പമായി. ഒപ്പം അവന്‍ വലിയ അഹങ്കാരിയുമായി മാറി. അങ്ങനെയിരിക്കെ മാനത്ത് പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചു നിന്ന ഒരു രാത്രിയില്‍ നമ്മുടെ നീലക്കുറുക്കന്‍ ഉച്ചത്തില്‍ കൂവി. എത്ര ശ്രമിച്ചിട്ടും അവന് തന്‍റെ സഹജവാസനയെ അടക്കി നിര്‍ത്താന്‍ സാധിച്ചില്ല. ഇവന്‍ ഒരു വിചിത്ര ജീവിയല്ലെന്നും തങ്ങളുടെ പഴയ കുറുക്കനാണെന്നും മറ്റുമൃഗങ്ങള്‍ക്ക് മനസിലായത് അവന്‍റെ കൂവല്‍ കേട്ടാണ്.against-kiss-of-love

കേരളത്തിലെ സദാചാര വാദികളിലും ഒപ്പം പുരോഗമനവാദികളിലും ഈ നീലക്കുറുക്കന്‍ ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട് എന്നത് ഈ അടുത്തു നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.

ലൈംഗീകതയുടെ അതിപ്രസരമുള്ള സിനിമകളും മാധ്യമങ്ങളും തങ്ങളുടെ സഹജവാസനകളെ ഉദ്ദീപിപ്പിക്കുകയും ഒന്ന് കൂവാതിരിക്കാന്‍ വയ്യ എന്ന നിലയില്‍ ജനത്തെ എത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ടീനേജിലും യുവത്വത്തിലും മനുഷ്യര്‍ക്കുണ്ടാകുന്ന ഉല്‍ക്കടമായ സ്വാതന്ത്ര്യ ബോധവും ലൈംഗീക തൃഷ്ണയും ഒരു പരിധി വരെ ഫലപ്രദമാകാത്തത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മറ്റും “മോറല്‍ പോലീസിംഗ്” കൊണ്ടുതന്നെയാണ്. തിരിച്ചറിവിലേയ്ക്ക് പിച്ചവയ്ക്കുന്ന പ്രായത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് ഈ മോറല്‍ പോലീസിംഗ് ഒരു അനുഗ്രഹമാണ്. അതോടൊപ്പം കുടുംബത്തില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും പകര്‍ന്നുകിട്ടുന്ന ധാര്‍മ്മിക മൂല്യങ്ങളും സംസ്കാരവുമാണ്‌ ഒരാളെ സ്വാധീനിക്കുന്നതും നല്ല സമൂഹ്യജീവിയായി അവനെ മാറ്റാന്‍ സഹായിക്കുന്നതും.rahul-pasupalan-rasmi-r-nai

ഇങ്ങനെ നോക്കുമ്പോള്‍കേരളത്തില്‍ പ്രണയിക്കുന്നവര്‍ക്കുനേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ആശയപരമായും നിയമപരമായും ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ. അത് പരസ്യമായി ചുംബിച്ചിട്ടോ അല്ലാതെയോ എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ചുംബിച്ച് സമരം ചെയ്യാന്‍ നേതൃത്വം കൊടുത്തവന്‍ ചുംബിച്ച് ഒറ്റിക്കൊടുത്തപ്പോള്‍. വളരെ പരിഷ്കൃതമെന്നു അവകാശപ്പെടുന്ന നാം നേതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അതോടൊപ്പം പൊതുജനത്തിന്‍റെ സദുദ്ദേശത്തോടെയും ജാഗ്രതയോടെയുമുള്ള ഇടപെടലുകള്‍ പലപ്പോഴും സ്കൂള്‍ കുട്ടികള്‍ തുടങ്ങി പലര്‍ക്കും രക്ഷയായിട്ടുണ്ട് എന്നതും നാം വിസ്മരിച്ചുകൂടാ.

prp

Leave a Reply

*