കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ?

കഷണ്ടി പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും. കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ? ഇതാണ് ഇപ്പോള്‍ പലര്‍ക്കുമുളള സംശയം.

ഉരുളക്കിഴങ്ങ് വറുത്തത് കഴിക്കുന്നത് മുടിവളരാന്‍ സഹായിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതിയ യോകോഹാ സര്‍വകലാശാലാ ഗവേഷകരുടെ നേരെയാണ് ഈ ചോദ്യം. ഒടുവില്‍ സര്‍വകലാശാലാ ഗവേഷകരുടെ വിശദീകരണവും വന്നു.

ഫ്രഞ്ച് ഫ്രൈസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയില്‍ അടങ്ങിയ ഡൈമീതൈല്‍പോളിസിലോക്സേന്‍ എലികളില്‍ പരീക്ഷിച്ചെന്നും അവയ്ക്ക് രോമം വളര്‍ന്നെന്നും ബയോമെറ്റീരിയല്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ഫലം വളരെ ചെറിയതോതിലേയുള്ളൂവെന്നാണ് ഗവേഷകര്‍ പറയുന്നത്.

prp

Leave a Reply

*