സമരമാകാം, അക്രമവും ആഭാസവുമരുത്.

biji mol mlaനമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതെന്തുപറ്റി?? നിയമസഭയിലെ ബഡ്ജറ്റ് ദിനവും ഏറ്റവും ഒടുവില്‍ ബിജിമോള്‍ എം.എല്‍.എ ഇടുക്കി എ.ഡി.എമ്മിനെ തള്ളിയിട്ടുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതാണോ ശരിയായ പ്രതികരണ മാര്‍ഗ്ഗം  എന്ന് നാം ചിന്തിച്ചു പോകുന്നു.

ടി.വി.ചാനലില്‍ വാര്‍ത്ത കാണുന്ന സാമാന്യ ജനം നേതാക്കളുടെ സമരരീതി കാണുമ്പോള്‍ നിയമ വിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ സമരം വിജയിക്കൂ എന്ന്‍ മുന്‍വിധിയോടെയല്ലേ അവര്‍ പ്രവര്‍ത്തിക്കുന്നത് എന്നു സംശയിച്ചാല്‍ അതില്‍ തെറ്റു പറയാമോ?

മുഖ്യമന്ത്രിയെവരെ കല്ലെറിയുക, മന്ത്രിമാരെ വഴിയില്‍ തടയുക, കരിങ്കൊടി കാണിക്കുക തുടങ്ങിയ സമര മുറകള്‍ ഇന്ന് നിരന്തരം പ്രയോഗിക്കപ്പെടുന്നു. ഇത്തരം സമരരീതികള്‍ അവലംബിക്കുന്നതില്‍ ഇടതുപക്ഷമെന്നോ, വലതുപക്ഷമെന്നോ വ്യത്യാസമില്ല. എന്നാല്‍ നിയമ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ നടത്തപ്പെടുന്ന സമരങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളുടെയോ, അധികാരികളുടെയോ ശ്രദ്ധയ്ക്ക് വിഷയീ ഭവിക്കുന്നില്ല എന്നത് ഒരു ദു:ഖ സത്യമാണ്. ആദിവാസികളുടെ നിലനില്‍പ്പ്‌ സമരം പോലെ പ്രകോപനപരമല്ലാത്ത ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ അവഗണിക്കപ്പെടാതിരുന്നാല്‍ അത് ജനസമൂഹത്തിന് ഭരണ കൂടത്തോട് ആദരവ് വര്‍ധിപ്പിക്കും എന്നതിന് തര്‍ക്കമില്ല.

നിയമ വിരുദ്ധ സമര മാര്‍ഗ്ഗങ്ങളും, കൈയ്യൂക്കും, പൊതുമുതല്‍ നശിപ്പിക്കലും പ്രതിഷേധത്തിന്‍റെ ഭാഗമാകുമ്പോള്‍ അതിനെതിരെ ശക്തമായ നടപടികള്‍ എടുത്ത് നിയമ വ്യവസ്ഥയെ മുറുകെപ്പിടിക്കുവാന്‍ അതാതു ഗവണ്‍മെന്‍റ്  തയ്യാറായാല്‍ പൊതുജനത്തിന്‍റെയും, ഉധ്യോഗസ്തരുടെയും,പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെയും ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് മുന്‍പോട്ട് പോകുവാന്‍ സാധിക്കും.

prp

Leave a Reply

*