സംഭവബഹുലമായ വിവാഹ ജീവിതത്തിന് ഇന്ന്‍ ഒന്നാം വാര്‍ഷികം

കൊച്ചി: ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും സംഭവബഹുലമായ വിവാഹ ജീവിതത്തിന് ഇന്ന്‍  ഒരുവര്‍ഷം.  കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച്‌ കൊണ്ടായിരുന്നു  2016 നവബംര്‍ 25 നു ഇരുവരും വിവാഹിതരായത്. വിവാഹ ദിവസമാണ് ദിലീപ് മാധ്യമങ്ങളോട് പോലും വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്.

ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം നിരവധി തവണ ഇവരെച്ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുന്നെങ്കിലും ഇത് മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. സ്ക്രീനിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. എന്നാല്‍ വിവാഹ ശേഷം സിനിമാരംഗങ്ങളെക്കാള്‍ ബഹുലമായ സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയാണ് നിലവില്‍ ദിലീപ്. അയഞ്ഞു വന്നിരുന്ന കുരുക്കുകള്‍ ഓരോന്നായി വീണ്ടും മുറുകുകയാണ്. കാവ്യയുടെ പേരില്‍ ആക്രമിക്കപ്പെട്ട നടിയെ പരസ്യമായി ഭീഷണിപ്പെടുത്തി എന്ന വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നവംബര്‍ 22ന് സമര്‍പ്പിച്ച കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കേസില്‍ ദിലീപിനെതിരെ സാക്ഷികളാകുന്നവരില്‍ കാവ്യയുമുണ്ട്. വിവാഹ വാര്‍ഷികത്തില്‍ ഇരുവര്‍ക്കും കേരളക്കര നല്‍കിയ അപൂര്‍വ സമ്മാനം..

 

prp

Related posts

Leave a Reply

*