വിവാദങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡചിത്രം പത്മാവതിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഹിറ്റായിക്കഴിഞ്ഞു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്.
റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ശിവം പഥക്ക് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് എ.എം.തുറസ് ആണ്. ഡിസംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.