‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ബാഹുബലി ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ‘സാഹോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പുകമൂടിയ വഴിയിലൂടെ കറുത്ത കോട്ട് ധരിച്ച്‌, പാതി മുഖം മൂടി പ്രഭാസ് നടന്നുവരുന്നതാണ് പോസ്റ്ററിലെ ദൃശ്യം.

സുജിത് റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് സാഹോ നിര്‍മിയ്ക്കുന്നത്. അമിത ഭട്ടചാരിയുടെ വരികള്‍ക്ക് ശങ്കറും ഇഹാനും ലോയിയും ചേര്‍ന്ന് സംഗീതമൊരുക്കുന്നു.

തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് സാഹോ ഒരുക്കുന്നത്. 2018 ല്‍ ചിത്രം തിയേറ്ററിലെത്തും

prp

Related posts

Leave a Reply

*