ഹുവായ് മേറ്റ് പുതിയ 10 ലൈറ്റ് സ്മാര്‍ട്ട്ഫോണിനെ അവതരിപ്പിച്ചു. മേറ്റ് 10, മേറ്റ് 10 പ്രോ, മേറ്റ് 10 പ്രോ പോഷെ ഡിസൈന്‍ ഫോണുകളുടെ അവതരണത്തിന് ശേഷമാണ് നാലു ക്യാമറകള്‍ അടങ്ങുന്ന മേറ്റ് 10 ലൈറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്.
മേറ്റ് 10 ലൈറ്റിന്റെ വില 30,500 രൂപയാണ്. ഗോള്‍ഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഓറോറ ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
5.9 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, അന്‍ഡ്രോയിഡ് 7.0 നുഗട്ട്, ഓക്ട കോര്‍ 659 പ്രോസസര്‍, 4ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 3,430 mAh ബാറ്ററിയാണ് ഫോണിലുള്ളത്.

