പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചുകൊണ്ട് ജിയോ

റിലയന്‍സ്​ ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. പഴയ ധന്‍ ധനാ ധന്‍ ഒാഫര്‍ ഇനി ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. മുമ്പ് 399 രൂപക്ക്​ 84 ദിവ​സത്തേക്ക്​ പ്രതിദിനം  1ജി.ബി ഡാറ്റയും സൗജന്യ കോളുകളും ലഭിച്ചിരുന്ന പ്ലാനിനു ഇനി മുതല്‍ 459 നല്‍കണം. 399 രൂപക്ക് റീചാര്‍ജ് ചെയ്താല്‍ 70  ദിവസത്തേക്ക് ഡാറ്റയും കോളുകളുമാണ് ലഭിക്കുന്നത്.

കുറഞ്ഞ തുക റീചാര്‍ജ്​ ചെയ്യുന്നവര്‍ക്കായും ജിയോ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്​. 57, 98, 149 രൂപയുടെ ഈ  പ്ലാനുകളില്‍ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയില്‍ 150 എം.ബി ഡാറ്റയാണ്​ ഉപയോഗിക്കാന്‍ സാധിക്കുക.

509 രൂപക്ക് 49 ദിവസത്തേക്ക് പ്രതിദിനം 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന പ്ലാനും ലഭ്യമാണ്.

 

 

.

 

 

prp

Leave a Reply

*