മലയാളത്തില്‍ മറ്റൊരു റോമാന്റിക് സിനിമ കൂടി കടന്നുവരികയാണ്. ബിനു ഉലഹന്നാന് സംവിധാനം ചെയ്യുന്ന ‘മെല്ലെ’ ഒക്ടോബര്‍ 20 ന് തിയേറ്ററുകളില്‍ എത്തും.
ത്രിയേക പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി സി ഡേവിഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ്. പശ്ചാത്തല സംഗീതം വിജയ് ജേക്കബ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, ജോജു ജോർജ്, ജോയ് മാത്യു, പി ബാലചന്ദ്രൻ, വിവേക് ഭാസ്ക്കർ ഹരിദാസ് എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്വേത മോഹന്‍, വിജയ് യേശുദാസ് എന്നിവര്‍ പാടിയ പാട്ടുകള്‍ മുമ്പേ യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാറ്റിനെയും മലകളെയും പ്രഭാതത്തിനെയും സാക്ഷിയാക്കി നായകന് നായികയെ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രെയിലറും പുറത്ത് വന്നിരുന്നു.
എന്തായാലും ചിത്രം കുടുംബ പ്രേക്ഷകരെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ…