നാദിര്‍ഷയുടെയും കാവ്യ മാധവന്‍റെയും മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍  നാദിര്‍ഷയും  കാവ്യ മാധവനും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനി നല്‍കിയ ജാമ്യഹര്‍ജിയും ഇന്ന് പരിഗണിക്കും. അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കാവ്യ മാധവനുമായി നേരത്തെ മുതല്‍ പരിചയമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്   കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിന്‍റെ  ഭാര്യയെന്നനിലയില്‍ തന്നെ പീഡിപ്പിക്കുകയാണെന്നും കുടുംബത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നു.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണസംഘത്തിന്‍റെ  സമ്മര്‍ദ്ദമുണ്ടെന്നും, മൊഴി നല്‍കാത്ത പക്ഷം തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ  നീക്കമെന്നും നാദിര്‍ഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

 

 

.

 

 

 

 

 

prp

Related posts

Leave a Reply

*