ഹൈദരാബാദ്: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ നഗോല ഏരിയയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്റെ ഭാര്യ ഹരികയാണ്(25) കൊല്ലപ്പെട്ടത്.
രണ്ട് വര്‍ഷത്തോളമായി ഋഷി കുമാറിന്റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി.
ഹരിക എം.ബി.ബി.എസ് പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്താണെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ സംഭവ സ്ഥലം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊലപാതകമാണെന്ന സംശയം വരികയായിരുന്നു. ഹരികയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയതാകാമെന്നാണ് പൊലീസ് പറഞ്ഞു. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഋഷി കുമാറിന്റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.