തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്ചുതാനന്ദന്. ഒരു പദ്ധതിയും ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.
പദ്ധതിയെ എതിര്‍ത്ത് സി.പി.ഐയും പുഴ സംരക്ഷണ സമിതിയും നേരത്തെ രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് ഇത്തരത്തിലുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കായിരുന്നു.